
റെട്രോ ഷൂട്ടിനിടയിൽ കൈയിൽ പൊള്ളൽ ഏറ്റിട്ടും ഷൂട്ടിന് തടസ്സമുണ്ടാകാൻ പാടില്ല എന്ന് തീരുമാനിച്ച് അഭിനയിച്ച ബാലതാരം ആമിക്കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പ്രോഗ്രാമിനിടെയാണ് ആമിക്കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത്. ആമിക്കുട്ടിയുടെ ഒരു കൈയുടെ ഭൂരിഭാഗവും തീപൊള്ളലേറ്റിട്ടും ഷൂട്ട് മുഴുമിപ്പിക്കാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. ആമിക്കുട്ടിക്ക് ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്ന് അനുഗ്രഹിക്കാനും സൂര്യ മറന്നില്ല.
സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘റെട്രോ’. റെട്രോയിൽ ജയറാം, ജോജു ജോർജ്, സുജിത് ശങ്കർ, സ്വാസിക തുടങ്ങി ഒട്ടേറെ മലയാളി താരങ്ങളുണ്ട്. ഇവർക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. കാർത്തിക് സുബ്ബരാജ് ആണ് റെട്രോയുടെ സംവിധായകൻ. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം











